Onam 2025: Bengaluru-Thiruvananthapuram Special Train Details 
Trivandrum

ഓണം യാത്ര: ബെംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ

ഓണം 2025: ഓണക്കാലത്തെ തിരക്കില്ലാത്ത യാത്രകൾക്ക് ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ

Elizabath Joseph

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരു- തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ. എസ്എംവിടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ മൂന്ന് വീതം ആകെ ആറ് സര്‍വീസുകളാണ് നടത്തുക.

ട്രെയിന‍് നമ്പർ 06547എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 3 എന്നീ ബുധനാഴ്ചകളിൽ വൈകിട്ട് 7.25 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.35 ന് തിരുവനന്തപുരത്ത് എത്തും.

Read More: ഓണം: ബെംഗളൂരുവിൽ നിന്ന് വരാം, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ട്രയിൻ നമ്പർ 06548 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരുസ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 4 എന്നീ വ്യാഴാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 8.30 ന് ബെംഗളൂരു എത്തും.

കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഇറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നീ സ്റ്റോപ്പുകളാണ് ഇതിനുള്ളത്.

20 എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനിൽ 2 എസി ടൂ ടയർ കോച്ച്, 16 എസി ത്രീ ടയർ കോച്ച്, 2 ലഗേജം കം ബ്രേക്ക് വാൻ എന്നിവയാണ് ഉള്ളത്.

SCROLL FOR NEXT