Maniyan Pillai Raju 
Trivandrum

നടൻ മണിയൻപിള്ള രാജുവിന് വാഹനാപകടക്കേസിൽ ആശ്വാസകരമായ വിധി

മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

Elizabath Joseph

നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകടക്കേസിൽ താരത്തിന് ആശ്വാസകരമായ വിധി. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

കഴിഞ്ഞ ഫെബ്രുവരി 5-ന് രാത്രി വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് സമീപമായിരുന്നു അപകടം നടന്നത്. ക്ലബ്ബിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കുമായി കൂട്ടിയിടിക്കുകയും രണ്ട് യുവാക്കൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം താരത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കാത്തത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ അദ്ദേഹം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.

അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്ന താരത്തിന്റെ വാദത്തെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മെഡിക്കൽ റിപ്പോർട്ട്. ഇതിനായി ശേഖരിച്ച രക്തസാമ്പിളുകളുടെ പരിശോധനാ ഫലം രണ്ട് മാസത്തിന് ശേഷമാണ് പോലീസിന് ലഭിച്ചത്. കൂടാതെ, അപകടസമയത്ത് കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വ്യക്തമായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ ചുമത്തിയിരുന്ന മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കിയത്.

SCROLL FOR NEXT