കെ ജയകുമാർ ഐഎഎസ് 
Trivandrum

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ ജയകുമാർ ഐഎഎസ്

മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.

Safvana Jouhar

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്. പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ഇന്നലെ ചേർന്ന സംസ്ഥാന സിപിഐഎം സെക്രട്ടേറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്. ഇതിൽ കൂടുതൽ പരിഗണന ജയകുമാറിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി ചുമതല വഹിച്ചിട്ടുള്ള ജയകുമാർ, രണ്ട് തവണ സ്‌പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്വർണക്കൊള്ളയിൽ നഷ്ടമായ പ്രതിച്ഛായ, പൊതു സ്വീകാര്യനായ കെ ജയകുമാറിലൂടെ തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

SCROLL FOR NEXT