മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. 
Trivandrum

സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

താൻ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി.

Safvana Jouhar

‌തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. 'എന്നെ വൈദ്യുതിവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നല്ലോ. എന്നാൽ ആ നിയമനം വിവാദമാകുകയും പാർട്ടിക്ക് വിമർശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ ഞാൻ രാജിവെച്ചതായി അറിയിക്കുന്നു' എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ ബെന്നി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയർത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിൻ്റെ രാജി. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിൻ്റെ നിയമത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവായ ബെന്നി തോമസ് കണ്ണൂർ ഡിസിസി സെക്രട്ടറിയാണ്. താൻ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേർത്തു.

പേഴ്‌സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിന്റെ നിയമിച്ചതിൽ നിയമപരമായ തടസ്സമില്ലെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭർത്താവ് എന്നതല്ല പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. 'ബെന്നി തോമസ് മികച്ചൊരു പൊതുപ്രവർത്തകനാണ്. എന്റെ സഹോദരീ ഭർത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പിൽ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂർ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു. എല്ലാ പാർട്ടിക്കാരും ഉൾക്കൊള്ളുന്ന കോളേജ് കമ്മിറ്റി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനായിരുന്നു. നിയമപരമായ തടസ്സമില്ല' എന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.

SCROLL FOR NEXT