ട്രെയിൻ യാത്രയിലെ പ്രശ്നങ്ങള്‍ വാട്സ്ആപ്പ് വഴി പോലീസിനെ അറിയിക്കാം Killian Pham/ Unsplash
Kerala

ട്രെയിൻ യാത്രയിലെ പ്രശ്നങ്ങള്‍ ഇനി വാട്സ്ആപ്പ് വഴി പോലീസിനെ അറിയിക്കാം

സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Elizabath Joseph

മറ്റു യാത്രാ മാർഗങ്ങളെ അപേക്ഷിച്ച് പലപ്പോഴും ഏറ്റവും കൂടുതൽ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ട്രെയിന്‍ യാത്രകളിലാണ്. മോഷണശ്രമം, ഉപദ്രവം , ബുക്ക് ചെയ്ത സീറ്റ് കിട്ടാതെ വരിക, കയ്യാങ്കളികൾ, തർക്കങ്ങള്ഡ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ട്രെയിൻ യാത്രകളിൽ നേരിടേണ്ടി വരും. പലപ്പോഴും റെയില്‍വേ പോലീസിനെ അറിയിക്കുകയോ അല്ലെങ്കിൽ റെയിൽവേയുടെ തന്നെ മധദ് ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയോ ഒക്കെയാണ് യാത്രക്കാർക്ക് ചെയ്യാവുന്ന നടപടികള്‍.

ഇപ്പോഴിതാ, ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ പോലീസിനെ ബന്ധപ്പെടാനുള്ള സൗകര്യം വന്നിരിക്കുകയാണ്. 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പോലീസിനെ അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൂടാതെ, 9846200100, 9846 200150, 9846 200180, ഈ നമ്പറുകളിലും പോലീസ് സേവനങ്ങൾ ലഭ്യമാണ്

SCROLL FOR NEXT