സാഹിതി ഓവർസീസ് ഓസ്ട്രേലിയും തൃശൂരും കേന്ദ്രീകരിച്ച് 'സാഹിതി ഓവർസീസ്' അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം തുടങ്ങി. നിലവിൽ ഓസ്ട്രേലിയക്ക് പുറമെ 27 രാജ്യങ്ങളിലാണ് സാഹിതിയുടെ ശാഖകൾ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ആഗോള തലത്തിൽ മലയാള ഭാഷ-സാഹിത്യ-സംസ്കാരിക പ്രവർത്തനങ്ങൾക്കായി ആദ്യമായാണ് ഒരു ഏകീകൃത സംഘടനാ സംവിധാനം രൂപീകരിക്കപ്പെടുന്നത്. 12 ൽ പരം രാജ്യങ്ങളിൽ നിലവിലുള്ള സാംസ്‌കാരിക സംവിധാനം സാഹിതിലേക്ക് മാറുകയും മറ്റ് രാജ്യങ്ങളിൽ പുതിയതായി രൂപം കൊണ്ടുമാണ് 'സാഹിതി ഓവർസീസ്' യാഥാർഥ്യമായത്.
അന്താരാഷ്ട്ര സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഏകോപനം, തൃശൂരിന് പുറമെ ഓസ്ട്രേലിയിലെ ഓറഞ്ചിലുമായാണ് സജ്ജമാക്കിയിരിക്കുന്നത്. കെ ഉണ്ണികൃഷ്ണൻ, സിജു ജേക്കബ്, ഡോ സോഹൻ റോയ്, ഫെന്നി മാത്യു, അപർണ്ണ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് 'സാഹിതി ഓവർസീസി'ന് നേതൃത്വം നൽകുന്നത്. ഏകോപനത്തിനും സംസ്കാരിക പരിപാടികൾക്കുമായി, വിവിധ രാജ്യങ്ങളിൽ നിന്നായി എഴുത്തുകാരും സംസ്കാരിക പ്രവർത്തകരുമായ 72 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.