കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭൗതികദേഹം പൊതുദര്‍ശനത്തിന് ശേഷം പറവൂരിലെ വസതിയില്‍ സംസ്‌കരിക്കും.
2009ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. 2014ല്‍ തൃശ്ശൂര്‍ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. സംസ്ഥാന ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ (2005-2006), നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ (2007-2009), കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.