തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി CDC/ Unsplash
Thrissur

ആഫ്രിക്കന്‍ പന്നിപ്പനി; തൃശൂരിൽ കർശന പരിശോധനയുമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം

മണ്ണുത്തി വെറ്ററിനറി കോളേജിലെ സെന്റര്‍ ഫോര്‍ പിഗ് പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ചിലും ആഫ്രിക്കന്‍ പന്നിപനി സ്ഥീരീകരിച്ചു.

Elizabath Joseph

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള മണ്ണുത്തി വെറ്ററിനറി കോളേജിലെ സെന്റര്‍ ഫോര്‍ പിഗ് പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ചിലും ആഫ്രിക്കന്‍ പന്നിപനി സ്ഥീരീകരിച്ചു. മൃഗസംരക്ഷണവകുപ്പ് ബാംഗ്ലൂരിലെ എസ്ആര്‍ഡിഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. പ്രധാനമായും പന്നികുഞ്ഞുങ്ങളുടെ വില്‍പ്പനയാണ് ഇവിടെ നടക്കുന്നത്. ആര്‍ആര്‍ടി ടീം ഫാമിലുണ്ടായിരുന്ന 98 പന്നികളെയും 392 പന്നികുഞ്ഞുങ്ങളെയും കള്ളിങ് നടത്തി അണുനശീകരണ പ്രവര്‍ത്തനവും ചെയ്തിട്ടുണ്ട്.

പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാന്‍ സാധ്യതയില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം അറിയിച്ചു. രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി രോഗബാധ കണ്ടെത്തിയ മണ്ണുത്തി ഫാമിനു ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ രോഗനിരീക്ഷണ മേഖലായയും പ്രഖ്യാപിച്ചു കൊണ്ട് ഈ പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നത് എന്നിവ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരം പോലീസും, ആര്‍ ടി ഒ എന്നിവരുമായി ചേര്‍ന്ന് കര്‍ശ്ശന നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കു നിര്‍ദ്ദേശം നല്‍കി.

പ്രസ്തുത സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദ്രുതകര്‍മ സേന പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. ജിതേന്ദ്ര കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡീന, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. മഞ്ജു, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. അജയ്, ഡോ. അനീഷ് രാജ്, ഡോ. അനൂപ്, ഡോ. സിബി, വെറ്ററിനറി സര്‍ജന്‍മാര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്റന്റ് എന്നിവരടക്കം 15 പേരാണ് ടീമിലുള്ളത്.

SCROLL FOR NEXT