kerala rain Sonika Agarwal/ Unsplash
Kerala

തിരുവോണ നാളിലും മഴ ശക്തമാകും; സംസ്ഥാനത്ത് മുന്നറിയിപ്പിൽ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

Elizabath Joseph

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണ ദിനത്തിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പുതുക്കിയ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതോടെ നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

മോശം കാലാവസ്ഥയ്ക്കും മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത ചില ഘട്ടങ്ങളിൽ 65 കി.മീ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

SCROLL FOR NEXT