മൂന്ന് തദ്ദേശ വാർഡുകളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് PRD
Kerala

വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ വാർഡുകളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.

Elizabath Joseph

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബർ 17ന് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.

SCROLL FOR NEXT