ഷൊർണൂർ-നിലമ്പൂർ രാത്രികാല മെമു  
Kerala

ഷൊർണൂർ-നിലമ്പൂർ രാത്രികാല മെമു സർവീസ് തുടങ്ങി

എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള രാത്രി യാത്രക്കാർക്ക് നിലമ്പൂരിൽ എത്തുന്നത് എളുപ്പമാകും.

Elizabath Joseph

ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ രാത്രികാല മെമു സർവീസ്. ആരംഭിച്ചു. യാത്രകാകാരുടെ നീണ്ടകാല കാത്തിരിപ്പിനും ആവശ്യങ്ങൾക്കും ഒടുവിലാണ് സർവീസ് തുടങ്ങിയത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.

ദീർഘദൂര ട്രെയിനുകൾക്കുള്ള കണക്ഷനായി പ്രവർത്തിക്കാൻ സാധിക്കുന്ന ഈ ട്രെയിൻ സർവീസ് നിലമ്പൂർ ലൈനിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതോടെയാണ് മെമു ഇവിടേക്ക് എത്തുന്നത്. ഇതോടെ എറണാകുളം, തൃശൂർ ഭാഗങ്ങളിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള രാത്രി യാത്രക്കാർക്ക് നിലമ്പൂരിൽ എത്തുന്നത് എളുപ്പമാകും.

ദിവസവും രാത്രി 8.35 ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 10.05-ന് നിലമ്പൂരില്‍ എത്തും. വല്ലപ്പുഴ - 8.49, കുലുക്കർ - 8.54, ചെറുകര -9.01, അങ്ങാടിപ്പുറം - 9.10, പട്ടിക്കാട് -9.17, മേലാറ്റൂർ - 9.25, വാണിയമ്പലം -9.42 നും എത്തി നിലമ്പൂര്‍ റോഡ് സ്റ്റേഷനിൽ 10.05-നും എത്തും പിന്നീട്, പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 4.55-ന് എത്തും.

പുലര്‍ച്ചെയുള്ള സര്‍വീസിന് വാണിയമ്പലം (3.49), അങ്ങാടിപ്പുറം (4.24), ഷൊര്‍ണൂര്‍ (4.55) എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.

​രാ​ത്രി​ ​പു​തി​യ​ ​ട്രെ​യി​ൻ​ ​ആ​രം​ഭി​ച്ച​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ല​വി​ൽ​ ​രാ​ത്രി​ 8.15ന് ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്കു പുറപ്പെടുന്ന ട്രെയിൻ ഇനി 7.10ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിൽ എത്തും.

SCROLL FOR NEXT