യൂസഫലി കേച്ചേരി സ്മൃതി പുരസ്‌കാരം ഷിബു ചക്രവര്‍ത്തിക്ക്. വടക്കാഞ്ചേരി സ്മൃതി സാംസ്‌കാരിക പഠനവേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. മെയ് പത്താം തിയതി ഞായറാഴ്ച വൈകിട്ട് 4.30 ന് വടക്കാഞ്ചേരി വ്യാപാരഭവന്‍ ഹാളില്‍ നടക്കുന്ന യൂസഫലി കേച്ചേരി അനുസ്മരണ ചടങ്ങില്‍ ഷിബു ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കും.
സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എ ടി.വി ചന്ദ്രമോഹന്‍ പുരസ്‌കാരം സമ്മാനിക്കും. മച്ചാട് ഗോവിന്ദന്‍കുട്ടി നായര്‍ (കൊമ്പ് വാദ്യം), ഉണ്ണികൃഷ്ണന്‍ വിരുപ്പാക്ക (സാഹിത്യം), മണികണ്ഠന്‍ വടക്കാഞ്ചേരി (ഛായാഗ്രാഹകന്‍), കലാമണ്ഡലം റോജ (നൃത്തം), തോമസ് പൂമല (നാടകനടന്‍), എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജോസഫ് പൂമല,കെവി മോഹന്‍ ദാസ്, മോഹനന്‍ അവണപ്പറമ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു