സലാം എയർ SalamAir
Kerala

കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം, വൻ ഓഫറുമായി സലാം എയർ

സലാം എയറിന്‍റെ 'ബ്രേക്കിങ് ഫെയര്‍സ്' പ്രമോഷനല്‍ ഓഫറിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്.

Elizabath Joseph

ഒക്ടോബർ, നവംബർ മാസങ്ങളിൽ നാട്ടിലേക്ക് വരാൻ പ്ലാനുണ്ടോ? എങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‌‍ ഒട്ടും വൈകേണ്ട. കോഴിക്കോട്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാല്‍ മുതല്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍. ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ 'ബ്രേക്കിങ് ഫെയര്‍സ്' പ്രമോഷനല്‍ ഓഫറിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്.

ഓഗസ്റ്റ് 28നുള്ളില്‍ ടിക്കറ്റ്, ബുക്ക് ചെയ്യുന്ന ഒക്ടോബര്‍ ഒന്നിനും നവംബര്‍ 30നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് 'ബ്രേക്കിങ് ഫെയര്‍സ്' ഓഫർ ലഭിക്കുക. അഞ്ച് കിലോ ഹാന്‍ഡ് ലഗേജും ഇതിനൊപ്പം സൗജന്യമായി കൊണ്ടുപോകാം. കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്., ജിസിസി നഗരങ്ങളായ ദുബായ്, ദോഹ, ദമാം കൂടാതെ പാക്കിസ്ഥാൻ സെക്ടറുകളിലേക്കും ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കും.

SCROLL FOR NEXT