പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ PRD
Kerala

പുതിയ രാഷ്ട്രീയ ചരിത്രം; വി.ഡി. സതീശൻ മുഖ്യമന്ത്രി, പിണറായി വിജയൻ ഇനി പ്രതിപക്ഷ നിരയെ നയിക്കും

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് എന്ന പദവി അലങ്കരിക്കാൻ ഒരുങ്ങുന്നത്.

Elizabath Joseph

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിന് പിന്നാലെ, ഭരണഘടനപരമായ മറ്റൊരു പ്രധാന മാറ്റത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. കഴിഞ്ഞ പത്ത് വർഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പുതിയ പ്രതിപക്ഷ നേതാവായി സി.പി.എം നിയമിച്ചു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് എന്ന പദവി അലങ്കരിക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ട് തവണ തുടർച്ചയായി സർക്കാരിനെ നയിച്ച ശേഷമാണ് അദ്ദേഹം ഇപ്പോൾ സഭയുടെ മറുപുറത്ത് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടെങ്കിലും, പാർട്ടിയെ നയിക്കാൻ പിണറായി വിജയൻ തന്നെ മുന്നിൽ നിൽക്കണമെന്ന പൊതുവികാരം പരിഗണിച്ചാണ് സംസ്ഥാന സമിതി ഇത്തരമൊരു തീരുമാനത്തിൽ എത്തിയത്.

SCROLL FOR NEXT