Pathanamthitta

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലേക്ക്

രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു.

Safvana Jouhar

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലേക്ക്. പമ്പയില്‍ നിന്നും കെട്ട് നിറച്ചു. രാത്രി 10 മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. അതേസമയം മണ്ഡലത്തിൽ സജീവമാവുക എന്നതാണ് ഉദ്ദേശമെന്നാണ് വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദർശനം. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല.

SCROLL FOR NEXT