പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ സമ്മേളനം 
Kerala

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ സമാപന സമ്മേളനം; നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Elizabath Joseph

പരുമല: പരിശുദ്ധ പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന സമാപന പൊതുസമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. നവംബർ 1-ന് വൈകുന്നേരം 3 മണിക്ക് പരുമല പള്ളി അങ്കണത്തിലാണ് മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും.

വിവിധ ഇടവകകളിൽ നിന്നും നാടുകളിൽ നിന്നുമായി ലക്ഷക്കണക്കിന് തീർത്ഥാടകർ ഭക്തിനിർഭരമായി എത്തിച്ചേരുന്ന പദയാത്രകളുടെ മഹാസംഗമത്തിന് ശേഷമാണ് ഓർമ്മപ്പെരുന്നാളിന്റെ സമാപന സമ്മേളനം നടക്കുന്നത്. പെരുന്നാൾ ദിവസങ്ങളിൽ പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് പരുമല സെമിനാരിയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. സാമൂഹിക, സാംസ്കാരിക, മതരംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

SCROLL FOR NEXT