Nipha Virus
Palakkad

നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ യുവതി ഗുരുതരാവസ്ഥയില്‍

പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ഇന്ന് വരും.

Safvana Jouhar

പാലക്കാട്: നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായിരുന്നു. എന്നാല്‍ പൂനെയിലേക്ക് അയച്ച സ്രവ സാമ്പിളിന്റെ ഫലം ലഭിച്ചാല്‍ മാത്രമെ നിപ സ്ഥിരീകരിക്കാനാകൂവെന്ന് മലപ്പുറം കളക്ടറും മലപ്പുറം, പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും അറിയിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിള്‍ ഫലം ഇന്ന് വരും.

പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലെന്നാണ് വിവരം.

SCROLL FOR NEXT