പാലക്കാട്: ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡോമനിക് കോൺവന്റ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് എതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം. മാനേജ്‌മെന്റിന്റെ ഇടപെടലാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ജൂൺ 23 നാണ് സെന്റ് ഡൊമനിക് കോൺവന്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയെ തുങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. സ്‌കൂളിൽ നിന്നും അനുഭവിച്ച മാനസിക പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. അസ്വഭാവിക മരണത്തിന് നാട്ടുകൽ പൊലീസ് കേസ് എടുത്തിരുന്നെങ്കിലും കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കിയവർക്ക് എതിരെ കേസ് എടുത്തിരുന്നില്ല.
കോടതിയുടെ അനുമതിയോടെ ശ്രീകൃഷണപുരം പൊലീസ് മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർക്ക് എതിരെ കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. മാനേജ്‌മെന്റ് നിർദേശം അധ്യാപകർ നടപ്പിലാക്കുകയാണ് ചെയ്തതെന്നും അതിനാൽ മാനേജ്‌മെന്റ് പ്രതിനിധികൾക്ക് എതിരെ കേസ് എടുക്കണമെന്ന് ആശിർനന്ദയുടെ കുടുംബം ആവശ്യപെടുന്നു.