ഓം പ്രകാശ് മാതുർ  facebook
Kerala

ഓം പ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം അവിടെ നിന്നാണ് കേരള രാജ്ഭവന്റെ പുതിയ സാരഥിയായി എത്തുന്നത്.

Elizabath Joseph

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹം അവിടെ നിന്നാണ് കേരള രാജ്ഭവന്റെ പുതിയ സാരഥിയായി എത്തുന്നത്. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി മാറ്റിനിയമിച്ചു.

രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമന ഉത്തരവുകൾ പ്രഖ്യാപിച്ചത്. അതത് സംസ്ഥാനങ്ങളിൽ ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ പ്രാബല്യത്തിൽ വരും. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിൽ വലിയ അഴിച്ചുപണിയാണ് രാഷ്ട്രപതി ഭവൻ നടത്തിയത്. ഡോ. സുധാ യാദവിനെ കർണാടക ഗവർണറായും, ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും നിയമിച്ചു. ഡോ. ധാൽ സിംഗ് ബിസെൻ ഉത്തരാഖണ്ഡിന്റെയും ദുഷ്യന്ത് ഗൗതം സിക്കിമിന്റെയും പുതിയ ഗവർണർമാരായി ചുമതലയേൽക്കും.

SCROLL FOR NEXT