Motor Vehicles Department MCD
Kerala

ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ, ചോദ്യങ്ങൾ കൂട്ടി, ആപ്പിലെ ടെസ്റ്റ് പാസായാൽ ക്ലാസ് വേണ്ട

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന്‍റെ ലേണേഴ്സ് ടെസ്റ്റിന് വലിയ മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്.

Elizabath Joseph

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന്‍റെ ലേണേഴ്സ് ടെസ്റ്റിന് വലിയ മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ്. ചോദ്യങ്ങളുടെ എണ്ണം, സമയപരിധി, ആപ്പിലെ റോഡ് സേഫ്റ്റി ടെസ്റ്റ് എന്നിങ്ങനെ നിരവധി മാറ്റങ്ങളാണുള്ളത്.

നിലവിൽ ലേണേഴ്സ് ടെസ്റ്റ് പാസാകാൻ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയാക്കുകയാണ് വേണ്ടത്. പുതിയ മാറ്റമനുസരിച്ച് ഇനിമുതൽ ടെസ്റ്റിൽ 30 ചോദ്യങ്ങളുണ്ടാവും. ഇത് പാസാകാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ചോദ്യത്തിനും ലഭിക്കുന്ന സമയവും കൂട്ടിയിട്ടുണ്ട്. രുചോദ്യത്തിന് 15 സെക്കൻഡ് ആയിരുന്നത് 30 സെക്കൻഡ് ആയി ഉയർത്തി.

ഇതോടൊപ്പം 'എംവിഡി ലീഡ്‌സ്' എന്ന പുതി ആപ്പും വകുപ്പ് പുറത്തിറക്കും. പരിശീലനത്തിനും മോക്ക് ടെസ്റ്റിനും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള ആപ്പാണിത്. ആപ്പിലെ റോഡ് സേഫ്റ്റി ടെസ്റ്റ് പാസാകുന്നവര്‍ക്ക് റോഡ്‌സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റിനു മുന്നോടിയായുള്ള നിര്‍ബന്ധിത റോഡ് സേഫ്റ്റി ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതില്ല. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ നേരിട്ട് റോഡ് ടെസ്റ്റിനു പോകാം.

ഡ്രൈവിങ് ടെസ്റ്റ് എഴുതുന്നവർക്കു കൂടാതെ, ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകര്‍ക്കും റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലീഡ്സ് ആപ്പ് വഴി ഇവർക്കും സർട്ടിഫിക്കറ്റ് നേടാം.

SCROLL FOR NEXT