തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പരിഹാസ പോസ്റ്റുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലൈംഗീകാരോപണ കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പാലക്കാട് എംഎൽഎയായി സത്യപ്രതിജ്ഞചെയ്ത രാഹുൽ ഒരു വർഷം പൂർത്തിയാക്കിയ അന്നു തന്നെയാണ് പാർട്ടിക്ക് പുറത്തായതും.
'പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല' എന്നെഴുതിയ ചിത്രമാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് 'ഇനി പറഞ്ഞില്ല എന്ന് വേണ്ട' എന്നാണ് കാപ്ഷൻ.
യുവതിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു എന്ന കേസില്‍ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. തുടർന്നാണ് രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തോട് പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു.മുൻകൂർ ജാമ്യ ഹർജിക്കായി രാഹുൽ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും