മമ്മൂട്ടി 
Kerala

മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാൻ ആരാധകർ; 17 രാജ്യങ്ങളിലായി 40,000 പേർ രക്തദാനം ചെയ്യും

ആഘോഷങ്ങളുടെ ഭാഗമായി 17 രാജ്യങ്ങളിലായി 40,000 പേർ പങ്കെടുക്കുന്ന രക്തദാന ക്യാമ്പാണ് ഇത്തവണ ആരാധകർ ഒരുക്കുന്നത്

Elizabath Joseph

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7നോടനുബന്ധിച്ച് വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (MFAI). ആഘോഷങ്ങളുടെ ഭാഗമായി 17 രാജ്യങ്ങളിലായി 40,000 പേർ പങ്കെടുക്കുന്ന രക്തദാന ക്യാമ്പാണ് ഇത്തവണ ആരാധകർ ഒരുക്കുന്നത്. ഒരു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് രക്തം ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് MFAI ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ അറിയിച്ചു.

മമ്മൂട്ടി ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, സാംസ്കാരിക നേതാക്കൾ, കോർപ്പറേറ്റ് ജീവനക്കാർ എന്നിവരും ഈ വൻകിട രക്തദാന സംരംഭത്തിൽ പങ്കാളികളാകും. കഴിഞ്ഞ വർഷങ്ങളിൽ 25,000 പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ ഇത്തവണ നിരവധി പ്രമുഖരും പങ്കെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരളത്തിൽ അനാഥാലയങ്ങളിൽ അന്നദാനം, പരിസര ശുചീകരണം, ജീവകാരുണ്യ സഹായങ്ങൾ എന്നിവയും അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആലൻ പീറ്റർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് +917034634369 എന്ന നമ്പറിൽ ബന്ധപ്പെടാം.

SCROLL FOR NEXT