മലയാള സിനിമയിൽ എക്കാലവും ഓർമിക്കപ്പെടുന്ന ഒരു പുതു ചരിത്രം എഴുതി ചേർത്ത സിനിമയാണ് ഇപ്പോഴും ബോക്സ് ഓഫീസിൽ നിറഞ്ഞ ജന പിന്തുണയോടെ പ്രദർശനം തുടരുന്ന വാഴ 2. വിപിൻ ദാസ് എന്ന തിരക്കഥ രചയിതാവിലൂടെ സവിൻ സാ എന്ന സംവിധായകന്റെ കഥ പറച്ചിലിലൂടെ സോഷ്യൽ മീഡിയയിൽ മാത്രം കണ്ടു പരിചയിച്ച ഒരു കൂട്ടം ചെറുപ്പക്കാരുടെ അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രത്തിലെ ഓരോ പാട്ടുകളും മലയാളം സിനിമ ലോകത്തിനു ഒരു പുതിയ ഉൾക്കാഴ്ച നൽകുന്നു ഉണ്ട്.
ഏയ് ബനാനേ ഒരു പൂ തരാമോ
ഏയ് ബനാനേ ഒരു കായ് തരാമോ
പൂ കൊടുക്കാൻ അതിന്നാൾ വരണ്ടേ
ആളിരുന്നാൽ കയ്യിൽ കായ് വരണ്ടേ
2024 ൽ വാഴ സിനിമ ഇറങ്ങുമ്പോൾ തന്നെ " ഏയ് ബനാനേ ഒരു പൂ തരാമോ " എന്ന ഗാനത്തിനു ലഭിച്ച ജനപ്രീതി നമ്മൾ കണ്ടത് ആണ്. രണ്ടു വർഷത്തിനു ശേഷം വാഴ 2 വരുമ്പോൾ സവിൻ എന്ന സംവിധായകനും പാട്ടിനു ഒരു പടി മുൻഗണന കൊടുത്തു കൊണ്ടു തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പിക്ക് അപ്പ് ലൈൻ കൊണ്ട് ശ്രദ്ധേയനായ കാർത്തിക്ക് എഴുതിയ അട ബൊമ്മലെ എന്ന ഗാനം ഇന്ന് തെലുഗു ഭാഷയിലും പോപ്പുലർ ആയി മാറിയിരിക്കുന്നു.
ടരന്റിനോ പടച്ചതല്ലേ...
ഡുവ ലിപ ചിരിച്ചതല്ലേ...
വോൾക്കാനോ തിളച്ചതല്ലേ...
എന്ന വരികൾ കേരളക്കര മാത്രമല്ല. ഇന്ന് മലയാളിൽ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം അലയടിക്കുന്നുണ്ട്. ഈ വരികൾ എഴുതിയ കാർത്തിക്ക് എന്ന യുവാവ് ഈ അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞത് തനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാണ് എന്നാണ്.
സിനിമയിലെ ഒരു പ്രധാന കഥാ സന്ദർഭം. നായകന്റെയും കൂട്ടുക്കാരന്റെയും മുന്നിൽ വന്നു നിന്ന് എതിർ നായകനെ കുറിച്ചും അവന്റെ കൂടെയുള്ളവരെയും കുറിച്ചും പുകഴ്ത്തി പറയുകയും പേടിപ്പിക്കുകയും ചെയ്യുന്ന സിറ്റുവേഷൻ. സിനിമയിലെ പ്രധാനപ്പെട്ട കഥാ സന്ദർഭം അപ്രതീക്ഷിതമായി കടന്നു വരുന്ന ഒരു പഴയ നാടൻ പാട്ടിന്റെ വരികൾ തീയേറ്ററിൽ കൈയടികൾ ഉയരുന്നു. സിനിമ കാണികളുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലുന്നു ഒപ്പം ഓരോ കഥാ പാത്രങ്ങളും.അതെ നമ്മുടെ മണിച്ചേട്ടന്റെ പാട്ട്.മണിച്ചേട്ടനെ ഒത്തിരി ഇഷ്ട്ടപ്പെടുന്ന സംവിധായകൻ തന്റെ ആദ്യ സിനിമയിൽ കൊടുത്ത ഒരു ഒന്നൊന്നര ഫാൻ ബോയ് സംഭവം. പിന്നീട് അത് കേരളക്കര ഏറ്റെടുക്കുന്നു. സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും ആ പാട്ട് വീണ്ടും കേൾക്കാൻ ടിക്കറ്റുകൾ എടുക്കുന്നു, യൂട്യൂബ് സെർച്ചിൽ ട്രെൻഡിങ് ആകുന്നു. പതിനായിരങ്ങൾ കടന്നു ഒരു കോടിയതിലധികം കാഴ്ച്ചക്കാരിലേക്കു മണിച്ചേട്ടന്റെ പാട്ട് എത്തപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ വന്ന കുറച്ചു കമന്റ്‌സ് നോക്കാം
ഇതൊരു അൺ എക്സ്പെക്ടഡ് കത്തിക്കൽ ആയിരുന്ന്
ഒരു 10 തലമുറ ക്കുള്ള ത് പാടി വെച്ചിട്ടാ പാവം പോയത്. മണിച്ചേട്ടൻ റിയൽ ലെജൻഡ്
ചുമ്മാ വന്ന് മണിച്ചേട്ടൻ ഒരു കത്തിക്കൽ
തിയേറ്റർ കുലുക്കിയ ഡ്രോപ്പ്
മണിച്ചേട്ടന്റെ ഈ പാട്ട് ആണ് ഇതിന്റെ ഹൈലൈറ്റ്.
മിസ്സ് യൂ മണിച്ചേട്ടാ
ആയിരം വേടന് ഒരു മണിച്ചേട്ടൻ
ഇനി വരാൻ ഉള്ള തലമുറയ്ക്കും കൂടി പൊളിക്കാനുള്ള വക ഉണ്ടാക്കി വച്ചിട്ടാണ് മണിചേട്ടൻ വിട്ടുപോയത്
കലാഭവൻ മണി എന്ന കലാകാരന്റെ വേർപാടിന് ശേഷം ജനിച്ചവർ പോലും മണിച്ചേട്ടന്റെ കുറിച്ച് തിരയുകയും അദ്ദേഹത്തിന്റ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുകയും ചെയ്യുന്ന കാഴ്ച്ച.. അതെ ചില ജന്മങ്ങൾ അങ്ങനെയാണ് മരിച്ചാലും അവർ ജീവിക്കും. അവരുടെ ശബ്ദം കാലങ്ങളോളം അലയടിക്കും. വാഴ 2 ഇനി തെലുഗു ഭാഷയിൽ മൊഴി മാറ്റം ചെയ്തു വരുമ്പോൾ മണിച്ചേട്ടന്റെ ഈ പാട്ടിനും സിനിമയിലെ ഈ സന്ദർഭത്തിനും എന്ത് സംഭവിക്കും എന്ന് നമുക്ക് കാണാം.