Malappuram

ടെലിഫോൺ ചോർത്തൽ: പി.വി അൻവറിനെതിരെ കേസ്

തന്റെ ഫോൺ അൻവർ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി.

Safvana Jouhar

ടെലിഫോൺ ചോർത്തലിൽ മുൻ എം.എൽ.എ പി.വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. തന്റെ ഫോൺ അൻവർ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് നടപടി. മുരുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്റ്റംബർ 1ന് നടത്തിയ വാർത്താസമ്മേളനത്തിൽ പി.വി അൻവർ താൻ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ നമ്പർ ചോർത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മുരുകേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

SCROLL FOR NEXT