പ്രതീകാത്മക ചിത്രം  (The Economic Times)
Malappuram

കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച

കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായി.

Safvana Jouhar

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായി. യാത്രികന്‍ ബാദുഷയുടെ ബാഗിൽ നിന്ന് 26,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. എയർപോ‍ർട്ടിന് അകത്തുവെച്ചാണ് കവർച്ച നടക്കുന്നതെന്നും ലഗേജുകൾക്ക് അവിടെ നിന്ന് കയറ്റിയ തൂക്കത്തിനെക്കാൾ 800 ​ഗ്രാം കുറവ് ഉണ്ടായിരുന്നുവെന്നും ബാദുഷ പറഞ്ഞു. ഈ ആഴ്ചയിൽ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ഈ കവർച്ചകളെല്ലാം സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവിച്ചിരിക്കുന്നതെന്നും ബാദുഷ പറഞ്ഞു. പൊലീസ് സ്റ്റേഷനിലും എയർപോർട്ട് അതോറിറ്റിക്കും മുന്നിലും ബാഗുകളുടെ പൂട്ട് പൊളിച്ച് വിലപിടിച്ച വസ്തുകൾ മോഷ്ടിക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി പരാതികളുണ്ടെങ്കിലും കർശന നടപടികളുണ്ടാകുന്നില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

SCROLL FOR NEXT