Malappuram

പി വി അൻവർ 12 കോടി വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് പരാതി

Safvana Jouhar

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി വി അൻവർ 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം കെ എഫ് സി ഓഫീസിൽ വിജിലൻസ് പരിശോധന. 2015 ൽ കെ എഫ് സിയിൽ നിന്ന് 12 കോടി കടം വാങ്ങിയ പി വി അൻവർ പിന്നീട് അത് തിരിച്ചടച്ചില്ലെന്നും ഇപ്പോൾ തിരികെ നൽകാനായുള്ളത് 22 കോടി രൂപയാണ്. ഇത് കെ എഫ് സിയ്ക്ക് ഭീമമായ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. ഈ പരാതിയിന്മേലാണ് ഇപ്പോൾ വിജിലൻസ് പരിശോധന നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിയ വിജിലൻസ് സംഘം പരിശോധന പൂർത്തിയാക്കി മടങ്ങി എന്നാണ് വിവരം.

SCROLL FOR NEXT