KSRTC  ksrtc bus
Kerala

സ്ത്രീകൾക്ക് സുരക്ഷിത രാത്രിയാത്ര; 'പിങ്ക് ബസ്' സർവീസുമായി കെഎസ്ആർടിസി, ഉദ്ഘാടനം ഇന്ന്‌

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

Elizabath Joseph

തിരുവനന്തപുരം: വനിതകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ മാത്രമായി 'പിങ്ക് ബസ്' (Pink Bus) സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും റൂട്ടുകളിലും സ്ത്രീകൾക്ക് മാത്രമായുള്ള രാത്രികാല സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവ്വഹിക്കും. രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും മറ്റ് യാത്രക്കാർക്കും പൂർണ്ണമായും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഒരുക്കുകയാണ് പിങ്ക് ബസ് സർവീസിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

SCROLL FOR NEXT