തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് 2025 Cyrus Crossan/ Unsplash
Kozhikode

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍

വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല.

Elizabath Joseph

കോഴിക്കോട്: തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും, 14,16,275 സ്ത്രീകളും, 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 1490 വോട്ടര്‍മാരുമുണ്ട്.

സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമതാണ് കോഴിക്കോട് ജില്ല. 36,18,851 വോട്ടര്‍മാരുമായി മലപ്പുറം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (29,26,078), തൃശൂര്‍ (27,54,278) ജില്ലകളാണ് കൂടുതല്‍ വോട്ടര്‍മാരുള്ള മറ്റു ജില്ലകള്‍. 6,47,378 പേരുള്ള വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. പ്രവാസി വോട്ടര്‍മാരുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് ഏറ്റവും മുന്നില്‍. പുതുക്കിയ വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

SCROLL FOR NEXT