കാനത്തില്‍ ജമീല 
Kozhikode

എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

Safvana Jouhar

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല(59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു. 1995ൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കന്നിയങ്കത്തിൽ ജയം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎൽഎയായി.

SCROLL FOR NEXT