sasthamkotta-lake sasthamkotta-lake- PRD Image
Kollam

ശാസ്താംകോട്ട തടാകം മലിനപ്പെടുത്തിയാല്‍ നടപടി, ഖനനം വിലക്കി

കൊല്ലം ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും നിരോധിച്ച് ഉത്തരവ്.

Elizabath Joseph

കൊല്ലം: ശാസ്താംകോട്ട തടാകത്തിന്റെ പരിധിയിലെ വാര്‍ഡുകളില്‍ അനധികൃത ഖനനവും മണലൂറ്റും നിരോധിച്ച് ഉത്തരവ്. ഇതോടൊപ്പം പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകളിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും മണലൂറ്റും ഒക്‌ടോബര്‍ 26 വരെ നിരോധിച്ച് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം ജി.നിര്‍മ്മല്‍കുമാര്‍ ഉത്തരവിട്ടു. മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലിനമാക്കുന്നതുമായ പ്രവർത്തികൾ തടയുവാനാണിത്.

Read More: ദേശീയപാതയിലെ പാറയും മണ്ണും, ഇരച്ചിൽപാറയിൽ നാട്ടുകാർ പ്രതിഷേധത്തിൽ

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11, 12, 19 എന്നീ വാര്‍ഡുകളിലെ തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിത മേഖലയായും പ്രഖ്യാപിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികള്‍ സ്വീകരിക്കും. റവന്യൂ, പോലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ക്ക് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

Read More: കൊടികുത്തിമലയിലെ സന്ദർശന സമയം മാറ്റി

വിവിധ സ്രോതസുകളില്‍ നിന്നുള്ള മാലിന്യം കായലിലേക്ക് എത്തുന്നതും ജലം മലീമസമാക്കുന്ന പ്രവൃത്തികള്‍ തടയും. സി ആര്‍ പി സി 144 വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്, കേരള നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും ചട്ടങ്ങള്‍ 2002, കെ എം എം സി റൂള്‍സ് എന്നിവ പ്രകാരമാണ് നടപടി.

SCROLL FOR NEXT