പ്രതീകാത്മക ചിത്രം 
Kollam

നാലര വയസുകാരന് അങ്കണവാടി ടീച്ചറിൽ നിന്ന് ക്രൂര ഉപദ്രവം; തുടയില്‍ രക്തം കട്ടപ്പിടിച്ചു

കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ കാലിലെ പാടുകള്‍ അമ്മ കാണുന്നത്. തന്നെ അധ്യാപിക ഉപദ്രവിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു.

Safvana Jouhar

കൊല്ലം: ഏരൂരില്‍ നാലര വയസുകാരനെ അങ്കണവാടി ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ കാലിലെ പാടുകള്‍ അമ്മ കാണുന്നത്. തന്നെ അധ്യാപിക ഉപദ്രവിച്ചതായി കുട്ടി വീട്ടുകാരോട് പറഞ്ഞു. രണ്ട് കാലിലെയും തുടയില്‍ രക്തം കട്ടപ്പിടിച്ചിട്ടുണ്ട്. തുടര്‍ന്ന് ഏരൂര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. അധ്യാപികയെ 7 ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.

SCROLL FOR NEXT