Sid Balachandran/ unsplash
Kerala

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

Elizabath Joseph

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. വ്യാഴാഴ്ച വൈകിട്ടോടെ പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ വർഷത്തെ ഈദുൽ ഫിത്തർ വെള്ളിയാഴ്ച ആഘോഷിക്കും. റമദാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇത്തവണ ഈദ് ആഘോഷിക്കുന്നത്. വ്രതശുദ്ധിയുടെ നിറവിൽ സ്നേഹവും സാഹോദര്യവും പങ്കുവെച്ചാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണത്തെ ആഘോഷം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളമുള്ള തുറസ്സായ സ്ഥലങ്ങളിലോ ഈദ്ഗാഹുകളിലോ പെരുന്നാൾ നമസ്‌കാരം അനുവദിച്ചിട്ടില്ല.

SCROLL FOR NEXT