സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. PRD
Kerala

കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, പോളിംഗ് ശതമാനം 15.38 %

2.71 കോടി വോട്ടർമാരാണ് ഇത്തണ ജനവിധിയെഴുതുന്നത്. 30,495 ബൂത്തുകളിലായാണ് വോട്ടെടുപ്പ്.

Elizabath Joseph

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ പലയിടങ്ങളിലും നീണ്ട വരിയാണുള്ളത്. രാവിലെ 9 വരെ പോളിംഗ് ശതമാനം 15.38 % ആണ് രേഖപ്പെടുത്തിയത്. 2.71 കോടി വോട്ടർമാരാണ് ഇത്തണ ജനവിധിയെഴുതുന്നത്. 30,495 ബൂത്തുകളിലായാണ് വോട്ടെടുപ്പ്. 18-19 വയസ്സ് പ്രായമുള്ള 4.66 ലക്ഷം കന്നി വോട്ടർമാരും ഇത്തവണ വോട്ടെടുപ്പിനുണ്ട്. പോളിങ് ശതമാനം 80 ൽ എത്തിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി,ൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി  ,മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടങ്ങി പ്രമുഖർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.

SCROLL FOR NEXT