കാസർകോഡ്: തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മംഗലാപുരത്ത് നിന്ന് കാസർകോഡിന് വരികയായിരുന്ന കർണ്ണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം. അപകടത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 പേർ മരിച്ചു. ബസ് കാത്തുനിന്നവരെയും സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ പെട്ടവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.