Kasaragod

മഴ ചതിച്ചത് കുരുമുളക് കർഷകരെ, ഇത്തവണ വിളവ് കുറയും

അപ്രതീക്ഷിതമയി മഴ നേരത്തേയെത്തിയതും നീണ്ടുനിന്നതുമാണ് കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കിയത്

Elizabath Joseph

കാസർകോഡ്: ഈ വർഷത്തെ കനത്ത മഴ ചതിച്ചത് ജില്ലയിലെ കുരുമുളക് കർഷകരെ. അപ്രതീക്ഷിതമയി മഴ നേരത്തേയെത്തിയതും നീണ്ടുനിന്നതുമാണ് കുരുമുളക് കർഷകരെ പ്രതിസന്ധിയിലാക്കിയത്. വേനൽമഴ നേരത്തേ എത്തിയതോടെ വളർച്ച വേനലിൽ ഇലകൾ പൊഴിയാതെയും തളിർക്കാതെയും വളർച്ച മരവിച്ചു പോയി.

Read More: വികസനം കാത്ത് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ

ഇതോടൊപ്പം ദ്രുതവാട്ടവും തണ്ടുചീയലും പോലുള്ള രോഗങ്ങളും കുരുമുളക് ചെടികൾക്ക് വന്നതോടെ കൃഷി തീർത്തും നഷ്ടത്തിലായി. മഴക്കാലത്ത് കുരുമുളക് ചെടികളെ ബാധിക്കുന്ന ദ്രുതവാട്ടം ഇത്തവണയും വ്യാപകമായി ഉണ്ടായി.

നേരത്തെ വിലക്കുറവും രോഗബാധയു ംകാരണം നിരവധി ആളുകൾ കുരുമുളക് കൃഷി ഉപേക്ഷിച്ചിരുന്നുവെങ്കിലും പിന്നീടുണ്ടായ വിലവർധനവ് കർഷകരെ കുരുമുളക് കൃഷിയിലേക്ക് വീണ്ടും കൊണ്ടുവരികയായിരുന്നു. എന്നാൽ ഇപ്പോൾ രോഗങ്ങളാണ് കുരുമുളക് കൃഷിക്ക് വില്ലനായിരിക്കുന്നത്. കർഷകരെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാന്‍ സർക്കാർ ഇടപടണമെന്ന് ആവശ്യവും വ്യാപകമാണ്.

SCROLL FOR NEXT