സര്‍ക്കാര്‍ പദവികളില്‍ നിന്ന് ചെയര്‍മാന്‍ എന്ന പദം നീക്കി പകരം ചെയര്‍പേഴ്‌സണ്‍ എന്നാകും ഉപയോഗിക്കുക. സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
വനിതാ കമ്മിഷന്‍, യുവജന കമ്മിഷന്‍ മുതലായവയുടെ അധ്യക്ഷസ്ഥാനത്തെ നിലവില്‍ ചെയര്‍പേഴ്‌സണ്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ മുന്‍പ് രൂപീകരിച്ച പല കമ്മിഷനുകളിലും സര്‍ക്കാര്‍ വകുപ്പുകളിലും ചെയര്‍മാന്‍ എന്ന് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും പദവികളില്‍ നിന്നും ചെയര്‍മാന്‍ എന്ന പദം നീക്കിയിരിക്കുന്നത്.
ചെയര്‍മാന്‍ എന്ന് രേഖപ്പെടുത്തിയ പഴയ നേം ബോര്‍ഡുകളും ഇനി ഉപയോഗിക്കാനാകില്ല. ചെയര്‍മാന്‍ എന്ന പദം മാറ്റണമെന്ന ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.