Ernakulam

ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്

രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി.

Safvana Jouhar

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി വിലപ്പെട്ട രേഖകളും 10000 രൂപയും മോഷ്ടിച്ചുവെന്നും സിസിടിവികൾ നശിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി. പാലാരിവട്ടം പൊലീസാണ് കേസ് എടുത്തത്.

SCROLL FOR NEXT