ലോട്ടറി ഏജന്റ് ലതീഷ് (Supplied)
Ernakulam

തിരുവോണം ബമ്പര്‍ നെട്ടൂര്‍ സ്വദേശിനിക്ക്; അർഹതപ്പെട്ടവർക്കാണ് അടിച്ചതെന്ന് ലോട്ടറി ഏജന്റ്

രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്ന് ഏജന്റ് ലതീഷ് പറഞ്ഞു.പാവപ്പെട്ട സ്ത്രീയാണെന്നും അര്‍ഹതപ്പെട്ട സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് പറയുന്നു.

Safvana Jouhar

കൊച്ചി: തിരുവോണം ബമ്പര്‍ ലോട്ടറി അടിച്ചത് നെട്ടൂര്‍ സ്വദേശിനിക്ക്. അവർ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്ന് ഏജന്റ് ലതീഷ് പറഞ്ഞു. പാവപ്പെട്ട സ്ത്രീയാണെന്നും അര്‍ഹതപ്പെട്ട സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും ലതീഷ് പറയുന്നു. വീട്ടുപണിയെടുത്താണ് ജീവിക്കുന്നത്. അവർക്ക് പൈസ കയ്യിൽ വന്നാൽ എന്തുചെയ്യണമെന്നുള്ള കാര്യങ്ങളിലടക്കം ധാരണക്കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു. മാസങ്ങളുടെ ഇടവേളയില്‍ തന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റുകള്‍ക്ക് ഒരു കോടിയും 25 കോടിയും അടിച്ചതിന്റെ സന്തോഷത്തിലാണ് ലോട്ടറി ഏജന്റായ ലതീഷ്. പാലക്കാട് തിരുവനന്തപുരം വഴി കൊച്ചി നെട്ടൂരിലേക്ക് എത്തിയ ഒരു ബമ്പര്‍ ഭാഗ്യ കഥയാണ് കഴിഞ്ഞ ദിവസം നമ്മള്‍ കേട്ടത്. നെട്ടൂരിലെ ലോട്ടറി ഏജന്റായ എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും. മൂന്ന് മാസം മുന്‍പാണ് ലതീഷിന്റെ കടയില്‍ നിന്ന് വിറ്റ ടിക്കറ്റിന് ഒരു കോടി അടിച്ചത്. ഓണം ബമ്പറും അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.

SCROLL FOR NEXT