Ernakulam

നാവികസേന ദിനാഘോഷം തിരുവനന്തപുരത്തേയ്ക്ക്

നാവികസേന ദിനാഘോഷം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റി. ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും.

Safvana Jouhar

നാവികസേന ദിനാഘോഷം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റി. ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും. ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരിക്കും മുഖ്യാതിഥി. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്താനാണു സാധ്യത. തിരുവനന്തപുരത്തിനു നറുക്കുവീണാൽ നഗരം ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിപാടിയായിരിക്കുമത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും ഇവിടെയെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

SCROLL FOR NEXT