കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. ശ്രീധർ തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിട സമുച്ചയത്തിലെ കടകൾക്കാണ് പുലർച്ചെ 1:15-ഓടെ തീപിടിച്ചത്. ഫാന്‍സി, കളിപ്പാട്ട കടകള്‍ ഉൾപ്പെടെ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു.എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴികളും കെട്ടിടങ്ങളുടെ പഴക്കവും അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തുന്നതിന് തടസ്സമായി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; ഷോർട്ട് സർക്യൂട്ടാണോ എന്ന് പരിശോധിച്ചുവരികയാണ്.