മഹാരാജാസ് കോളേജ് Ajeeshkumar4u -Wikipedia
Ernakulam

സമാനതകളില്ലാത്ത വികസനക്കുതിപ്പുമായി മഹാരാജാസ് കോളേജ്

പഴമയുടെ പ്രൗഢിക്കൊപ്പം ആധുനിക സൗകര്യങ്ങളുടെ തിളക്കം ചാർത്തി 70 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പൂർത്തിയാക്കിയത്.

Elizabath Joseph

കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ പേരുകേട്ട ഒന്നാണ് മഹാരാജാസ് കോളേജ്. വിദ്യാഭ്യാസം മാത്രമല്ല, സാസ്കാരിക രംഗത്തും ഈ കലാലയത്തിന്‍റെ മുന്നേറ്റം എടുത്തുപറയേണ്ട ഒന്നാണ്. ഇപ്പോഴിതാ, വികസനത്തിന്‍റെ ഏറ്റവും മികച്ച മുന്നേറ്റം നടത്തുകയാണ് മഹാരാജാസ്.

കേരളത്തിന്റെ സാംസ്കാരികവും അക്കാദമികവുമായ പാരമ്പര്യം പേറുന്ന എറണാകുളം മഹാരാജാസ് കോളേജ്, കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ (2016-2025) സർക്കാർ സഹായത്തോടെ കൈവരിച്ചത് സമാനതകളില്ലാത്ത വികസനക്കുതിപ്പ്. പഴമയുടെ പ്രൗഢിക്കൊപ്പം ആധുനിക സൗകര്യങ്ങളുടെ തിളക്കം ചാർത്തി 70 കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് പൂർത്തിയാക്കിയത്.

പുതിയ അക്കാദമിക് ബ്ലോക്കുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, ആധുനിക ലൈബ്രറി കോംപ്ലക്സ്, ഹോസ്റ്റൽ സൗകര്യങ്ങൾ തുടങ്ങിയ വികസന നേട്ടങ്ങൾ മഹാരാജാസിനെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തുകയാണ്. കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് കിഫ്ബി (KIIFB), റൂസ (RUSA), പ്ലാൻ ഫണ്ട്, സി.എസ്.എം.എൽ (CSML) തുടങ്ങിയ വിവിധ ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയത്. അക്കാദമിക-കായിക-താമസ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ഈ പുരോഗതി പ്രകടമാണ്.

1.വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിനായി നവീകരിച്ച സൗകര്യങ്ങൾ:

*പുതിയ അക്കാദമിക് ബ്ലോക്ക്: മൂന്ന് നിലകളിലായി നാല് ഡിപ്പാർട്ടുമെന്റുകൾക്ക് സൗകര്യമൊരുക്കുന്ന പുതിയ ബ്ലോക്കിനായി 9.4 കോടി രൂപ ചെലവഴിച്ചു.

*ആധുനിക ലൈബ്രറി കോംപ്ലക്സ്: 12.21 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ലൈബ്രറി കോംപ്ലക്സ് വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച റഫറൻസ് സൗകര്യങ്ങൾ ഉറപ്പാക്കുന്നു.

*പുതിയ ഓഡിറ്റോറിയം: 1000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ( 700 + 300) പുതിയ ഓഡിറ്റോറിയം, കെമിസ്ട്രി പി.ജി. ബ്ലോക്കിൻ്റെ മൂന്നാം നില, സെമിനാർ ഹാൾ, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം എന്നിവയ്ക്കായി 15.94 കോടി രൂപ ചെലവഴിച്ചു.

*പുതിയ കോഴ്സുകൾ: യു.ജി/പി.ജി ഇന്റഗ്രേറ്റഡ് ആർക്കിയോളജി, എം.എസ്.സി. ജിയോളജി എന്നീ രണ്ട് പുതിയ കോഴ്സുകൾ ആരംഭിച്ചതോടെ കോളേജിന്റെ അക്കാദമിക രംഗം കൂടുതൽ വിപുലമായി.

*മറ്റ് നവീകരണങ്ങൾ: 22 ലക്ഷം രൂപ ചെലവിൽ ഹെറിറ്റേജ് ബ്ലോക്കിലെ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളുടെ മേൽക്കൂര നവീകരിച്ചു.

കായികരംഗത്തെ മുന്നോട്ടുള്ള കുതിപ്പിനായി കായിക വിദ്യാർത്ഥികളുടെ ദീർഘകാല ആവശ്യങ്ങളാണ് യാഥാർത്ഥ്യമായത്.

*സിന്തറ്റിക് ട്രാക്ക്: 6.9 കോടി രൂപ ചെലവിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്ക് കായിക പരിശീലനത്തിന് പുതിയ മാനം നൽകി.

*സിന്തറ്റിക് ഹോക്കി ടർഫ്: 9.51 കോടി രൂപയുടെ ഹോക്കി ടർഫ്, കളിക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെച്ചപ്പെട്ട താമസ സൗകര്യങ്ങൾ

*പുതിയ ലേഡീസ് ഹോസ്റ്റൽ: 10 കോടി രൂപയുടെ മൂന്ന് നിലകളോടു കൂടിയ പുതിയ ലേഡീസ് ഹോസ്റ്റൽ വിവിധ തലങ്ങളിൽനിന്ന് പഠിക്കാനെത്തുന്ന പെൺകുട്ടികൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുന്നു.

*ബോയ്സ് ഹോസ്റ്റൽ നവീകരണം: 1.25 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളൾ പൂർത്തിയാക്കി. കൂടാതെ 1.25 കോടിയുടെ പുതിയ മെസ് ഹാളിന്റെയും 45 ലക്ഷം രൂപ ചെലവിൽ ഹോസ്റ്റൽ ഓഫീസ് ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്.

പൊതു സൗകര്യങ്ങളും അടിസ്ഥാന വികസനവും:

*ഡ്രയിനേജ് സംവിധാനങ്ങൾ: സെന്റർ സർക്കിളിലെ ഡ്രയിനേജ് (46.6 ലക്ഷം), ഹോക്കി ടർഫിന്റെ സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രയിനേജ് (43.78 ലക്ഷം) എന്നിവയ്ക്കായി തുക അനുവദിക്കുകയും പിഡബ്ല്യുഡിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

*റൂസ ഫണ്ട് വിനിയോഗം: 2018-19 കാലയളവിൽ റൂസ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപയിൽ നിന്നും 54 ലക്ഷം രൂപയ്ക്ക് ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും 45 ലക്ഷം രൂപയ്ക്ക് ജി.എൻ.ആർ ഹാൾ എ.സി. ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നവീകരിക്കുകയും ചെയ്തു. ബാക്കി തുകയ്ക്ക് കോളേജിലെ പെയിന്റിംഗ് ഉൾപ്പെടെയുള്ള മറ്റ് ജോലികൾ പൂർത്തീകരിച്ചു.

SCROLL FOR NEXT