റാപ്പർ വേടൻ  
Ernakulam

റാപ്പര്‍ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Safvana Jouhar

കൊച്ചി: വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായി റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി. മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. നേരത്തെ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നുമായിരുന്നു അന്ന് നിര്‍ദ്ദേശമുണ്ടായത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു.

SCROLL FOR NEXT