ഐസക്ക് ജോർജ് 
Ernakulam

തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലേക്ക്

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയവുമായാണ് എയർ ആംബുലൻസ് കൊച്ചി ലിസി ആശുപത്രിയിലേക്കെത്തുക.

Safvana Jouhar

കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലേക്ക്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയവുമായാണ് എയർ ആംബുലൻസ് കൊച്ചി ലിസി ആശുപത്രിയിലേക്കെത്തുക. ലിസിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുക. ഹയാത്ത് ഹെലിപ്പാഡിൽ ഉച്ചക്ക് എത്തിക്കുന്ന ഹൃദയം, അവിടെനിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിക്കും.

SCROLL FOR NEXT