KSRTC  റണാകുളം-മൂന്നാർ റൂട്ടിൽ രാത്രി കെഎസ്ആർടിസി
Ernakulam

വൈകിയാലും ബസുണ്ട്, എറണാകുളം-മൂന്നാർ റൂട്ടിൽ രാത്രി കെഎസ്ആർടിസി

വൈകിട്ട് മൂന്നാറിലേക്ക് പോകുന്നവരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി

Elizabath Joseph

മൂന്നാർ വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമാണെങ്കിലും പൊതുഗതാഗതം മാത്രമുപയോഗിക്കുന്നവർക്ക് ഇത്തിരി പാടാണ് എത്തിച്ചേരുവാൻ. ആഗ്രഹിക്കുന്ന സമ.ത്ത് ബസില്ല എന്നതുതന്നെയാണ് പ്രധാന കാരണം. ഇപ്പോഴിതാ, വൈകിട്ട് മൂന്നാറിലേക്ക് പോകുന്നവരുടെ സൗകര്യാർത്ഥം എറണാകുളത്തു നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

എറണാകുളം, ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ഇനി രാത്രി സമയത്തും അടിമാലി – മൂന്നാർ ഭാഗത്തേക്ക് സുരക്ഷിതമായ യാത്രയ്ക്ക് കെഎസ്ആർടിസിയുണ്ട്. എറണാകുളം -ആലുവ -പെരുമ്പാവൂർ - കോതമംഗലം - അടിമാലി -ആനച്ചാൽ വഴി മൂന്നാറിലെത്തുന്ന ബസ് സർവീസാണിത്. രാത്രി 7.00 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:30 ന് മൂന്നാർ എത്തുന്ന വിധത്തിലാണ് സമയക്രമം.

7:00 PM – എറണാകുളം

7:50 PM – ആലുവ

8:20 PM – പെരുമ്പാവൂർ

9:20 PM – കോതമംഗലം

10:40 PM – അടിമാലി

11:10 PM – ആനച്ചാൽ

11:30 PM – മൂന്നാർ

തിരികെ, രാവിലെ 8.00 മണിക്ക് മൂന്നാറിൽ നിന്ന് യാത്ര ആരംഭിച്ച് 11.30 ന് ബസ് ആലുവയിൽ എത്തും.

8:00 AM – മൂന്നാർ

8:30 AM – ആനച്ചാൽ

9:10 AM – അടിമാലി

10:30 AM – കോതമംഗലം

11:00 AM – പെരുമ്പാവൂർ

11:30 AM – ആലുവ എന്നിങ്ങനെയാണ് സമയം.

കൂടുതൽ വിവരങ്ങൾക്ക്

പെരുമ്പാവൂര് - 9188933788

എറണാകുളം - 9188933779

മൂന്നാർ - 9188933771

SCROLL FOR NEXT