കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിലെ യുവ നടിയുടെ പരാതിയിലാണ് തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. രണ്ട് ദിവസം മുൻപാണ് യുവനടി രഞ്ജിത്തിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിലായിരുന്നു. എസ്പി നൽകിയ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പണി എന്ന സിനിമയിലെ നടൻ ബോബി കുര്യന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പിടികൂടിയത്. പിടികൂടുമ്പോൾ ബോബി കുര്യനും രഞ്ജിത്തിൻ്റെ കൂടെ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിലായിരുന്ന രഞ്ജിത്തിനെ കൊച്ചി പൊലീസിന് കൈമാറി.
കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടി പറയുന്നത്. കോട്ടയത്തെ ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് രണ്ട് മാസം മുൻപാണ് സംഭവം നടന്നത്. ഇതിനിടെ പുറത്തേയ്ക്ക് ഓടി. തുടർന്ന് സഹപ്രവർത്തകരോട് കാര്യം പറഞ്ഞുവെന്നും യുവതി പറയുന്നു. ഡിജിപിക്കായിരുന്നു യുവതി പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. രഹസ്യ നീക്കത്തിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
അതേസമയം യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ തുടരുന്നു. അറസ്റ്റിന് പിന്നാലെ രാത്രി വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. ഹൃദ്രോഗ വിദഗ്ധൻ പരിശോധിച്ചതിന് പിന്നാലെ ന്യൂറോ വിദ വിദഗ്ധന്റെ സേവനവും തേടിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ സിടി സ്കാൻ നടത്താനും ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നിലവിൽ ശ്രമിക്കുന്നത്.