എറണാകുളം: അശ്ലീല ചിത്രങ്ങളിലഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ കേസ്. എറണാകുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മാർട്ടിൽ മേനാച്ചേരി എന്നയാൾ നല്കിയ പരാതിയിൽ ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എറണാകുളം സിജെഎം കോടതിയുടെ നിർദേശമനുസരിച്ചാണ് പൊലീസ് കേസെടുത്തത്.
ശ്വേത നേരത്തെ അഭിനയിച്ച പാലേരിമാണിക്യം, രതിനിര്‍വേദം, കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളും ചില പരസ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പരാതി നല്കിയിരിക്കുന്നത്. ഇവയിൽ ശ്വേതാ മേനോൻ ഇന്‍റിമേറ്റായി അഭിനയിച്ചുവെന്നും ഇവയിലെ പല രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായി ലഭ്യമാണ്നും കൂടാതെ അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
പരാതിക്കാരൻ നേരത്തെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും പോലീസ് അവഗണിക്കുകയായിരുന്നു. പിന്നീട്, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോയി കോടതിയുടെ നിർദ്ദേശമനുസരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു