Kunnamkulam accident Video Captured
Kerala

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

കുന്നംകുളത്തിന് സമീപം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.

Elizabath Joseph

തൃശൂർ: കുന്നംകുളത്തിന് സമീപം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Read More: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ട്രാക്കിൽ, സർവീസ് നാളെ മുതൽ

തൃശൂർ ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും കുന്നംകുളം ഭാഗത്ത് നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലായിരുന്ന കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന ആംബുലൻസിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു

SCROLL FOR NEXT