തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് 2025 Cyrus Crossan/ Unsplash
Kerala

കാഴ്ച പരിമിതിയുള്ള വോട്ടർമാർക്കായി ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി

ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ട്

Elizabath Joseph

തിരുവനന്തപുരം:അന്ധത/കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്വയം വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്തു ബ്രെയിലി ലിപി ആലേഖനം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടർമാർക്ക് ക്യൂ ഇല്ലാതെ തന്നെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിച്ച് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഭിന്നശേഷിയുള്ള വോട്ടർമാരുടെ സൗകര്യാർത്ഥം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും റാമ്പ് ഉറപ്പാക്കും. പോളിങ് സ്റ്റേഷനിൽ കുടിവെള്ളം, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്

SCROLL FOR NEXT