Alappuzha

മാ​വേ​ലി​ക്ക​രയിൽ പാലം തകര്‍ന്ന സംഭവത്തിൽ നടപടി

കരാറുകാരൻ കരിമ്പട്ടികയില്‍; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Safvana Jouhar

ആലപ്പുഴ: നിര്‍മാണത്തിനിടെ മാവേലിക്കര കീച്ചേരിക്കടവ് പാലം തകര്‍ന്ന് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി. പാലത്തിന്റെ കരാറുകാരന്‍ വല്യത്ത് ഇബ്രാഹിംകുട്ടിയെ കരിമ്പട്ടികയില്‍പെടുത്താന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ടെസി തോമസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ എസ്. ശ്രീജിത്ത്, ഓവര്‍സിയര്‍ വൈ. യതിന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക. ഇവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കും.

SCROLL FOR NEXT