പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്വഴക്കം സിപിഐഎമ്മിനില്ലെന്നാണ് പാര്‍ട്ടി നിലപാട്.  
Alappuzha

പത്മവിഭൂഷണ്‍ വിഎസ് അച്യുതാനന്ദന്റെ കുടുംബം സ്വീകരിക്കില്ല

സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.

Safvana Jouhar

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. പത്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന കീഴ്വഴക്കം സിപിഐഎമ്മിനില്ലെന്നാണ് പാര്‍ട്ടി നിലപാട്. ജീവിച്ചിരുന്നെങ്കില്‍ വിഎസ് പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു എന്നതാണ് പാര്‍ട്ടിയും വി എസിന്റെ കുടുംബവും വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT